വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി. ഹരിപ്പാട് കെവി ജെട്ടി ചരുവിള പുത്തൻ വീട്ടിൽ സിന്ധുസന്തോഷ്(36) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ മാവേലിക്കര മുൻസിപ്പൽ ബസ് സ്റ്റാൻഡിലായിരുന്നു അപകടം. പന്തളം ഭാഗത്തേക്കു പോകേണ്ട മുഴങ്ങോടിയിൽ എന്ന വാഹനം മുന്നോട്ടെടുക്കുമ്പോളായിരുന്നു അപകടം. വലതു ഭാഗത്തെ പിൻചക്രങ്ങളുടെ അടിയിൽ പെട്ടുപോകുകയായിരുന്നു. ബസുകളുടെ ഇടയിൽ ആയിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് കണ്ടവരില്ല. അമ്മയെ കാണുവാനായി മകനും ഒന്നിച്ച് മാന്നാറേയ്ക്ക് പോകുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാവേലിക്കരയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Leave a Reply

spot_img

Related articles

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന...

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.1960 ബാച്ചിലെ ഉദ്യോഗസ്‌ഥനായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ...

കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതിക്കു ദാരുണാന്ത്യം

തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം.നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ്...

എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും

റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.കേരളത്തിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.റിപ്പോർട്ട് പരിശോധിച്ച ശേഷം...