ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍

ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍.കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും എലത്തൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണനും ഇത്തവണ നിയമസഭയിലെത്തും. കോങ്ങാട് അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്‍റെ തുളസി ടീച്ചര്‍ സഭയിലെത്തുന്നത്. മാനനന്തവാടിയില്‍ മന്ത്രി ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയത് യുഡിഎഫിന്‍റെ ഉഷ വിജയനാണ്. നാട്ടികയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപിയും ആറ്റിങ്ങലില്‍ ഒ.എസ് അംബികയും ജയിച്ചു.

മുസ്‍ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.ലീഗിന്‍റെ പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.കെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയില്‍ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫിന്‍റെ ഷാനി മോള്‍ ഉസ്മാൻ ഇത്തവണ എംഎല്‍എയാകുന്നത്.

മുൻ മന്ത്രിമാരായ വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവരുടെ പരാജയം എല്‍ഡിഎഫ് നിരയിലെ വനിതാ പ്രാതിനിധ്യം കുറയാൻ കാരണമായി. എന്നാല്‍ യുഡിഎഫ് നിരയില്‍ നിന്നും കൂടുതല്‍ വനിതകള്‍ സഭയിലെത്തുന്നത് ശ്രദ്ധേയമാണ്.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...