മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

ചര്‍മ്മത്തിന്‍റെ ആരോ​ഗ്യത്തിനായി പല തരത്തിലുള്ള പാക്കുകള്‍ ഉപയോഗിക്കാറുള്ളവരാണ് നമ്മൾ എല്ലാവരും.

എന്നാൽ, മുട്ട ഉപയോ​ഗിച്ച് എളുപ്പത്തിൽ വേ​ഗം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഉണ്ട്.

വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാന്‍ സഹായിക്കും.

അത് എങ്ങനെ എന്ന് അല്ലേ? നമുക്ക് നോക്കാം.

ചര്‍മ്മത്തിലെ വരള്‍ച്ചയെ തടയാന്‍, മുട്ടയുടെ മഞ്ഞയിലേയ്ക്ക് തേനും ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കുക.

ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.

മുഖത്തെ കുഴികളെ അടയ്ക്കാനും ചുളിവുകള്‍ അകറ്റാനും മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം മുഖത്ത് പുരട്ടുക.

അതുപോലെ, മുഖത്തെ പാടുകളെ അകറ്റാൻ ഒരു മുട്ടയുടെ വെള്ളയും പകുതി പഴവും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍‌ തേനും ചേർത്ത് മിശ്രിതമാക്കുക.

ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...