മതേതര കേരളത്തിൽ പോറൽ വീഴ്ത്താൻ സമ്മതിക്കില്ല, ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാണ്, അതൊന്നും ഇവിടെ സമ്മതിക്കില്ല’; നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ദേശിയ തലത്തിലും കേരളത്തിലും ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാ ണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
കേരളത്തിൽ എല്ലാവരും ഒന്നുപോലെ തന്നെ. നമ്മുടെ മക്കളും കൊച്ചുമക്കളും സൗഹാർദത്തോടെ ജീവിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലീഗ് യുഡിഎഫിന്റെ പ്രധാനഘടകക്ഷിയാണ്. വിജയത്തിൽ നിർണായക പങ്കുവെച്ചു. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ വിദ്വേഷ പ്രചാരണത്തിന് വേണ്ടിയാണ്.ലീഗ് ദുർബലമായാൽ ആ സ്ഥാനം വർഗീയ ശക്തികൾ കൊണ്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.എന്തുവിലകൊടുത്തും ബിജെപി പോലുള്ള ശക്തികളെ എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

