അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരൻ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല.താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻതാൻ സി പി എമ്മിന് എതിരെ ഒന്നും പറയാനില്ലന്ന് ജി സുധാകരൻ.
തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ട്.താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടത് പോലും വാർത്ത വന്നതിന് ശേഷമാണ്.ഒരു ജില്ലാ കമ്മിറ്റി അംഗമാണ് താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്ന വാർത്ത ചോർത്തിയത്.പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് മറ്റുള്ളവരെ ആക്രമിക്കുന്നു.വ്യക്തിഹത്യ കൊണ്ട് ഒരു പാർട്ടി നശിക്കുകയല്ലാതെ രക്ഷപ്പെടില്ല.കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛനെ വരെ വിളിക്കാം എന്ന നിലയിലേക്ക് എത്തി.റോസാപ്പൂ വിരിച്ച പാതയിൽ കൂടി നടന്നു വന്നയാളല്ല താൻ .തന്നെ വ്യക്തിഹത്യ നടത്തുന്നത് തടയുന്നതിൽ പാർട്ടി നേതൃത്വത്തിന് പോരായ്മയുണ്ടായി.നേതാക്കൾ ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന

ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്തവെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് സൂചന....

31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്ക് അംഗീകാരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ്‌ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ സമിതി യോഗം അംഗീകാരം.രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ...

തിരുവനന്തപുരം സീറ്റിൽ സി പി ജോൺ മത്സരിക്കും

തിരുവനന്തപുരം സീറ്റ് സിഎംപി ക്ക് വിട്ടു നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ ജനറൽ സെ ക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി സംസ്ഥാന...

സ്ഥാനാർഥി നിർണയം; അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍...