ഒളിമ്പിക്‌സ്‌ മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ഒളിമ്പിക്‌സ്‌ മെഡൽ നേടുന്ന ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. മ്യൂണിക്കിൽ ഇന്ത്യ മെഡൽ നേടിയത് മാനുവലിൻ്റെ ഗോൾ കീപ്പിങ് മികവിലൂടെയാണ്. ഏഴു വർഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 1947 ഒക്ടോബർ 20-ന് കണ്ണൂരിലെ ബർണശ്ശേരിയിലാണ് മാനുവൽ ജനിച്ചത്.
1971-ൽ ഇന്ത്യൻ ഹോക്കിടീമിൻ്റെ ഗോൾകീപ്പറായി അരങ്ങേറി. തൊട്ടടുത്ത വർഷം (1972) നടന്ന മ്യൂണിക് ഒളിമ്പികിൽ ഇന്ത്യയെ വെങ്കലമെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിൻ്റെ ഗോൾകീപ്പിങ് മികവ് നിർണായക പങ്കുവഹിച്ചു.

Leave a Reply

spot_img

Related articles

പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ...

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...

കർണാടകയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ്...

വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം

വിവാദ വ്യവസ്ഥകളിൽ ഇളവു വരുത്തി വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.ബിൽ 12ന് ചർച്ചയെടുക്കുമെന്നാണു...