ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിൻ്റെ ശുഭ്മാന്‍ ഗില്ലും ടീമും ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ കോഹ്‌ലിയുടെ പട മറികടന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിൻ്റെതായ വെല്ലുവിളി ഉയർത്താൻ ഗുജറാത്തി കഴിഞ്ഞില്ല.അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 42 ബോളിൽ 72 റൺസ് കോഹ്‌ലി നേടി.മികച്ച ബൗളിംഗ് പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ പുറത്തെടുത്തത്.ആര്‍സിബിക്ക് വേണ്ടി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.ഗുജറാത്തിൻ്റെ ബാറ്റിംങിൽ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടി പിടിച്ചു നിന്നു.സുന്ദർ 37 പന്തുകളിൽ നിന്നാണ് 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...