കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രോഗിക്ക് ഗവ. മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ ആണ് രോഗബാധ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ച് രോഗിയിൽ നിന്നെടുത്ത സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.

