ശരദ് പവാർ വീണ്ടും ആശുപത്രിയിൽ

മുതിർന്ന എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.85 കാരനായ പവാറിനെ നിർജലീകരണത്തെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകളും എംപിയുമായ സുപ്രിയ സുലെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.യാത്രകളും രാഷ്ട്രീയ പ്രവർത്തനങ്ങളും കുറച്ച് വിശ്രമിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും പവാർ പൊതുപ്രവർത്തനത്തിൽ സജീവമായി തുടരുകയാണെന്ന് സുപ്രിയ സുലെ പറഞ്ഞു.നവംബർ രണ്ടിന് നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ നവംബർ ഏഴിനാണ് ഡിസ്ചാർജ് ചെയ്തത്. ഈ മാസം മൂന്നാം തവണയാണ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വയസ്; നടുക്കുന്ന ഓർമയിൽ രാജ്യം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നടന്ന ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ...

സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞത് പാസ്‌പോർട്ടിലെ പൊരുത്തക്കേടിനെ തുടർന്ന്; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

കോക്രോച്ച് ജനതാ പാർട്ടി മുഖ്യവക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ...

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം...

സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ; വൈദ്യുതി ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്രം

വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്നതിന് ബാറ്ററി സംവിധാനം ഏർപ്പെടുത്താനും അധിക...