യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍

തിരുവല്ല പുല്ലാട് കാഞ്ഞിരപ്പാറ ആഞ്ഞാനിക്കല്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി ശാരിമോള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ജയകുമാറിനെയാണ് തിരുവല്ല വൈഎംസിഎയ്ക്ക് സമീപം പോലീസ് പിടികൂടുന്നത്സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്. ഇയാള്‍ ഭാര്യ ശ്യാമയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജയകുമാര്‍ ആക്രമിച്ച ഭാര്യാപിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. അജിക്ക് ഭാര്യ ശ്യാമയെ സംശയമായിരുന്നുവെന്നാണ് അയല്‍വാസികളടക്കം പറയുന്നത്. കോയിപ്രം പൊലീസ് ഇടപെട്ട് മുന്‍പ് കൗണ്‍സിലിങ്ങിന് അടക്കം കൊണ്ടുപോയിരുന്നു. സംശയത്തെ തുടര്‍ന്ന് ശ്യാമയെ അജി കത്തിക്കൊണ്ട് കുത്തുന്നത് കണ്ട് തടയാനെത്തിയ ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരിയെയും ആക്രമിച്ചു. മൂന്നുപേരെയും കത്തികൊണ്ട് കുത്തി അജി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന ശശിയുടെ സഹോദരിയും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെയും അജി ആക്രമിച്ചത്.സംഭവത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ രാത്രിയോടെ എത്തിക്കുകയായിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെയാണ് ശ്യാമ മരിക്കുന്നത്. മറ്റു രണ്ടുപേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശ്യാമയ്ക്കും അജിക്കും 12,9,5 വയസുള്ള മൂന്ന് പെണ്‍മക്കളാണുള്ളത്.

Leave a Reply

spot_img

Related articles

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....

ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

അമ്മ ജനറല്‍ബോഡിയില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണ്...

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...