പോർച്ചുഗൽ പുറത്ത്

ലോകകപ്പിൽ നിന്ന് ബ്രസീലിന് പിന്നാലെ പോർച്ചുഗലും പുറത്ത്. സ്പെയിനിനോട് (1-0) പരാജയപ്പെട്ടാണ് പോർച്ചുഗൽ പുറത്തായത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം.രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ മെറീനോ ആണ് വിജയഗോൾ കണ്ടെത്തിയത്.ഇതോടെ ക്വാർട്ടർ ഫൈനലിൽ എത്താതെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മടങ്ങി.മത്സരം അവസാനിച്ചതോടെ റൊണാള്‍ഡോ കുറച്ചുനേരം നിശ്ചലനായി മൈതാനത്ത് നിന്നു. തന്റെ അവസാന ലോകകപ്പ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ട അദ്ദേഹം, സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാലിനെ കെട്ടിപ്പിടിച്ചാണ് ആശ്വാസം തേടിയത്. എതിര്‍ ടീം താരങ്ങള്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് വികാരനിര്‍ഭരനായ റൊണാള്‍ഡോ കരഞ്ഞുപോയത്. പിന്നീട് സ്വയം നിയന്ത്രിച്ച്‌, തലകുനിച്ച്‌ മൈതാനത്ത് നിന്നും കളം വിട്ട അദ്ദേഹം തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടു.ഫുട്‌ബോളിന്റെ ഏറ്റവും വലിയ ഈ പുരസ്‌കാരം കൂടാതെയാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയില്‍ നിന്ന് പടിയിറങ്ങുന്നത്. ഒരു തലമുറയെ മുഴുവന്‍ ആവേശം കൊള്ളിച്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അവിസ്മരണീയമായ അന്ത്യമായി.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...