മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു

മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മമതയുടെ വിശ്വസ്തയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു.നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പാർട്ടിയെ ശക്തിപ്പെടുത്താനായി സുബ്രത ബക്ഷിയെ മാറ്റി ഒരു മാസം മുൻപാണ് ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം അവർ പടിയിറങ്ങിയത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നതിനൊപ്പം പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള ചുമതലയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അവകാശവും തനിക്ക് ഇനി ഉണ്ടാകില്ലെന്ന് മമതയ്‌ക്ക് നല്‍കിയ രാജിയില്‍ ചന്ദ്രിമ വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത സർവകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മമത സർക്കാരില്‍ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അവർ പാർട്ടിയുടെ ഏറ്റവും ശക്തയായ നേതാക്കളില്‍ ഒരാളായിരുന്നു

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...